സീറോ മലങ്കര മെയ്‌ 31 മത്തായി 5: 13-16 ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും

നിങ്ങള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാണ്. മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും കടമ എന്നത് സ്വര്‍ഗ്ഗസ്ഥപിതാവിനെ മറ്റുള്ളവര്‍ക്ക് പങ്കുവച്ചു കൊടുക്കുക എന്നുള്ളതാണ്. അത് പലവിധത്തിലൂടെ ആകാം. അതിന് ആദ്യം നമ്മള്‍ നമ്മളെത്തന്നെ ഒരുക്കണം എന്നാണ് ഇന്നത്തെ വചനത്തിലൂടെ സഭാമാതാവ് നമ്മോടു പറയുന്നത്. അതിന് ഉറ കെട്ടുപോയ ഉപ്പായി മാറാതെ എല്ലാവര്‍ക്കും പ്രകാശം നല്‍കുന്ന വെളിച്ചമായി മാറണം.

വിളക്ക് കാഴ്ചകളൊന്നും പുതുതായി സൃഷ്ടിക്കുന്നില്ല. പിന്നെയോ, ഇരുളില്‍ മങ്ങിപ്പോകുന്ന കാഴ്ചകളെ വീണ്ടെടുക്കുകയേ വിളക്ക് ചെയ്യുന്നുള്ളൂ. നാമാകുന്ന വിളക്ക് മറ്റുള്ളവര്‍ക്ക് പ്രകാശമായി മാറണം. കാഴ്ച്ചകളിലേയ്ക്കും ഉള്‍ക്കാഴ്ച്ചകളിലേയ്ക്കും ആരെയെങ്കിലുമൊക്കെ കൂട്ടിക്കൊണ്ടു പോകാന്‍ നിമിത്തമാകുന്ന എന്തിനെയും നമുക്ക് വിളക്കായി കരുതാം. അങ്ങനെയെങ്കില്‍ എണ്ണ നിറഞ്ഞ വിളക്കുകള്‍ വിവേകമതികളെപ്പോലെ നാം കരുതണം.

മറ്റുള്ളവരെ പ്രകാശത്തിന്റെ പാതയില്‍ നയിക്കുവാന്‍ ഒരുപാട് വിളക്കുകള്‍ ഇന്ന് ലോകത്തിലുണ്ട്. പക്ഷേ, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ അടുത്തേയ്ക്കുള്ള വഴിയില്‍ പ്രകാശമായി മാറുവാന്‍ സാധിക്കുമ്പോഴാണ് നമ്മളാകുന്ന വിളക്കിന്റെ കടമ പൂര്‍ത്തിയാവുകയുള്ളൂ. വിളക്കുകള്‍ കയ്യില്‍ ഉള്ളവര്‍ക്കേ അറിയൂ അവയില്‍ എണ്ണ ഉണ്ടോയെന്ന്. ഉപ്പ് കയ്യില്‍ ഉള്ളവര്‍ക്കേ അറിയൂ അതിന്റെ രൂപമാറ്റം. വിളക്കുകളിലെ എണ്ണയുടെ അളവിനെക്കുറിച്ച് ധാരണയില്ലാതെ കയ്യിലിരിക്കുന്ന വിളക്കുകളെ മാത്രം നോക്കി ആരെയും വിലയിരുത്താനാവില്ല.

ഫാ. കുര്യാക്കോസ് കുടിലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.