സീറോ മലങ്കര മെയ് 24 ലൂക്കാ 11: 37-41 ദാനം

”നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും” (11: 41).

എല്ലാം വിശുദ്ധീകരിക്കാനുള്ള കുറുക്കുവഴിയാണ് യേശു പഠിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ എല്ലാം നിനക്ക് വിശുദ്ധമായി ഭവിക്കും എന്നു സാരം. കൊടുക്കാനുള്ള ആഹ്വാനമാണ് യേശു നിന്റെ മുമ്പില്‍ വയ്ക്കുന്നത്. നിന്റെ സമയവും കഴിവും ആരോഗ്യവും പണവും നിനക്ക് കൊടുക്കാനാവണം. ഇവയെല്ലാം പകുത്തുകൊടുക്കുന്നതിലൂടെ കൂടെയുള്ളവര്‍ വളരുന്നതും സമ്പന്നരാകുന്നതും സംതൃപ്തരാകുന്നതും നിനക്ക് കാണാനാകും.