സീറോ മലങ്കര മെയ് 22 മത്തായി 25: 1-13 തെളിഞ്ഞു കത്തുന്ന വിളക്ക്

മനുഷ്യസേവനമാണ് തെളിഞ്ഞു കത്തുന്ന വിളക്ക്. ഇതുളള ആള്‍ക്കേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ പറ്റൂ (25: 10).

മുടങ്ങാതെ സഹോദരശുശ്രൂഷ ചെയ്യുകയാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ്ഗം. യേശു നമ്മെ അറിയണമെങ്കില്‍ തുടര്‍ച്ചയായി കത്തുന്ന വിളക്കുണ്ടായിരിക്ക ണം. അല്ലെങ്കില്‍, നമ്മെ അറിയില്ലെന്ന് അവന്‍ പറയും. യേശു നമ്മളെ തിരിച്ചറിയാനുള്ള അടയാളം ശിഷ്യത്വധര്‍മ്മമായി നമ്മള്‍ അനുഷ്ഠിക്കുന്ന മാനവശുശ്രൂഷയും സഹോദരസ്‌നേഹവുമാണ്.