സീറോ മലങ്കര മെയ് 17 ലൂക്കാ 14: 7-14 വലിയവര്‍

കല്ല്യാണവിരുന്നിന് ക്ഷണിക്കപ്പെട്ടാല്‍ നീ പ്രമുഖസ്ഥാനത്ത് കയറിയിരിക്കരുതെന്നാണ് യേശു പഠിപ്പിക്കുന്നത് (14: 8).

മറ്റുളളവരെ വലിയവരായി കാണുക എന്നതാണ് ഈ പാഠത്തിന്റെ ഹൃദയം. നിന്റെ കൂടെയുളളവരുടെ വലുപ്പം നിനക്ക് കാണാനാവണം, സ്വീകരിക്കാനാവണം, അംഗീകരിക്കാനാവണം. ജീവിതപങ്കാളിയുടെയും മക്കളുടെയും വലുപ്പം കാണാനാവുമ്പോഴാണ് നീ യഥാര്‍ത്ഥത്തില്‍ വലിയവനാകുന്നത്; വളര്‍ത്തുന്നവനാകുന്നത്.