സീറോ മലങ്കര മെയ് 14 മത്തായി 5:13-16 ദൈവരാജ്യത്തിന്റെ അവകാശി

ഉപ്പും പ്രകാശവും എന്നുപറഞ്ഞാല്‍ നല്ല പ്രവൃത്തികളാണ് (5:16). നാം ആയിരിക്കുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് പുറത്തേയ്ക്ക് വരുന്ന നമ്മുടെ പ്രവൃത്തികള്‍. പ്രധാനം നല്ലവനായിരിക്കുക – ദൈവപുത്രനായിരിക്കുക എന്നതാണ്. അങ്ങനെ ആയിരുന്നാല്‍ നന്മ പുറത്തേക്ക് ഒഴുകിവന്നുകൊള്ളും. ഉപ്പുചരല്‍ ഉപ്പുരസം പകരുന്നതുപോലെ, വിളക്ക് വെളിച്ചം പകരുന്നതുപോലെ ദൈവത്തില്‍ നിന്ന് തൃപ്തി സ്വീകരിക്കണം (5:6), ദൈവത്തില്‍ നിന്ന് കരുണ സ്വീകരിക്കണം (5:7). ഇതാണ് ദൈവരാജ്യത്തിന്റെ അവകാശികളാകാനുളള വഴി.