സീറോ മലങ്കര മെയ് 13 ലൂക്കാ 10: 17-20 സ്വര്‍ഗ്ഗം

നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
ദൈവം പറഞ്ഞയയ്ക്കുന്നത് ചെയ്യുമ്പോഴാണ് സ്വര്‍ഗ്ഗത്തില്‍ പേരുകള്‍ എഴുതപ്പെടുക. ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ദൈവം പ്രവര്‍ത്തിക്കുന്നവരാകുക എന്നതാണ് പ്രധാനം. സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെടുക എന്നാല്‍ സ്വര്‍ഗ്ഗം നിന്നെ സ്വന്തമാക്കിയിരിക്കുന്നു എന്നാണ്; നീ സ്വര്‍ഗ്ഗത്തെയല്ല.