സീറോ മലങ്കര ആഗസ്റ്റ് 13 യോഹ. 15: 18-21 മറ്റൊരു ക്രിസ്തുവായി രൂപപ്പെടുക

ഫാ. ഡാനിയേൽ കൊഴുവക്കാട്ട്

“ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ, അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹ. 15:5). മിശിഹായോട് ചേർന്ന് ഫലം പുറപ്പെടുവിക്കാത്തവർക്ക് ലോകത്തെ സ്നേഹിക്കാനോ, ലോകത്തിന്റെ ഭാഗമാകാനോ സാധിക്കില്ല. അതുകൊണ്ട് ലോകം എപ്പോഴും ക്രിസ്തുശിഷ്യരെ വെറുക്കും എന്ന് തമ്പുരാൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

ലോകത്തിൽ ജീവിക്കുന്നുവെങ്കിലും ലോകത്തിന്റെ ഭാഗമല്ലാതെ ജീവിക്കുക എന്നതാണ് ക്രിസ്തുശിഷ്യൻ/ ശിഷ്യയുടെ വെല്ലുവിളി. ആധുനികലോകത്ത് ക്രിസ്തുശിഷ്യരുടെ ഇടയിൽ കാണുന്ന അപചയം തമ്പുരാനോട് ചേർന്നിരിക്കാൻ പരാജയപ്പെടുന്നു എന്നതാണ്. അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു, “എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല” (യോഹ. 15:5). ക്രിസ്തുശിഷ്യരുടെ പ്രഥമദൗത്യം അവിടുത്തോട് കൂടെ ആയിരിക്കുക എന്നതാണ് (മർക്കോ. 3:16). തമ്പുരാനോട് ചേർന്നിരുന്ന് മറ്റൊരു ക്രിസ്തുവായി രൂപപ്പെടുക.

ഇവിടെയാണ് വി. പൗലോസ് ശ്ലീഹായുടെ വാക്കുകൾക്ക് നമ്മുടെ ജീവിതത്തിൽ അർത്ഥമുണ്ടാകുന്നത്: “ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതു വരെ വീണ്ടും ഞാൻ നിങ്ങൾക്കു വേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു” (ഗലാ. 4:19). ലോകത്തിൽ ജീവിച്ചുകൊണ്ട് അപചയങ്ങൾ ഇല്ലാതെ തമ്പുരാനെ മുറുകെപ്പിടിച്ച് മറ്റൊരു ക്രിസ്തുവായി രൂപപ്പെടുക എന്നതാണ് ഇന്ന് സുവിശേഷം നമ്മുടെ മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി.

ഫാ. ഡാനിയേൽ കൊഴുവക്കാട്ട് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.