സീറോ മലങ്കര ജൂണ്‍ 12 ലൂക്കാ 5-33, 39 ഉപവാസവും ജാഗരണവും

ഫാ. ജിതിന്‍ തടത്തില്‍

ദൈവത്തിന്റെ രണ്ടാം ആഗമനത്തെ കാത്തിരിക്കുന്നതിന്റെ ഒരുക്കങ്ങളാണ്‌ ഉപവാസവും ജാഗരണവും. എന്നാൽ അവന്‍ കൂടെയുള്ളതുകൊണ്ട്‌ ഈ ഒരുക്കങ്ങള്‍ അപ്രസക്തമാണെന്നാണ് യേശു ഫരിസേയരേയും നിയമജ്ഞരേയും ഓർമ്മിപ്പിക്കുന്നത്. അതായത് മണവാളന്‍ (യേശു) കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ (ശിഷ്യന്മാര്‍) ഉപവസിക്കുന്നത് യുക്തിഹീനമാണ്‌.

യേശുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നവര്‍ക്ക് ജീവിതം ആനന്ദപ്രദമാണ്‌. അവിടെ ഉപവാസവും ദുഃഖാചരണവും അനാവശ്യമാണ്. യേശുവില്‍ സ്ഥാപിതമായ ദൈവരാജ്യമാണ് പുതുവസ്ത്രവും പുതുവീഞ്ഞും വിവക്ഷിക്കുന്നത്. അത് പരസ്നേഹത്തിന് പ്രാമുഖ്യം കൊടുക്കുന്ന പുതിയനിയമത്തിന്റെ അടയാളമാണ്. പഴയ വസ്ത്രവും പഴയ വീഞ്ഞും പ്രതിനിധാനം ചെയ്യുന്ന, ആചാരാനുഷ്‌ഠാനങ്ങൾ തീര്‍ക്കുന്ന സങ്കുചിത മനോഭാവങ്ങളെ പൊളിച്ചെഴുതുന്നതിലൂടെ പുതിയനിയമം സംലഭ്യമാക്കുന്ന സ്നേഹവും സമാധാനവും സന്തോഷവും ക്രിസ്തുശിഷ്യന് അനുഭവവേദ്യമാക്കുന്നു.

ചുരുക്കത്തില്‍ നിയമാനുഷ്ഠാനങ്ങൾ തീര്‍ക്കുന്ന ഉപരിപ്ലവമായ അലങ്കാരങ്ങൾ, ആത്മീയതയ്ക്കും അത് ലക്ഷ്യം വയ്ക്കുന്ന സ്വര്‍ഗരാജ്യത്തിനും ഭൂഷണമല്ല. മറിച്ച്, യേശുവില്‍ സ്ഥാപിതമായ പുതിയനിയമത്തിന്റെ മൂല്യങ്ങള്‍ ഹൃദയത്തില്‍ സ്വീകരിക്കുമ്പോഴാണ് ഒരുവന്‍ സ്വര്‍ഗരാജ്യത്തിന്റെ ആഗമനത്തില്‍ പങ്കാളിയാകുന്നത്.

ഫാ. ജിതിന്‍ തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.