സീറോ മലങ്കര ഏപ്രില്‍ 27 മര്‍ക്കോ. 12:18-27 ദൈവശക്തി

ജീവിതത്തിന്റെ അവസാനബിന്ദു മരണമല്ല. മരണാനന്തരജീവിതം ഇഹലോക ജീവിതത്തിന്റെ തനിപകര്‍പ്പുമല്ല. ജീവിച്ചിരിക്കുന്നവനില്‍ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ജനിപ്പിക്കുന്നത് വിശുദ്ധ ലിഖിതങ്ങളാണ്.

ദൈവശക്തി, മരണത്തിനുശേഷം ഒരുവനെ മാലാഖയെപ്പോലെ രൂപപ്പെടുത്തുന്നു. പ്രാപിക്കേണ്ട ലക്ഷ്യത്തെ വിശ്വാസദീപ്തിയാല്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുക. പൊഴിഞ്ഞുവീഴുന്ന ഓരോ ഇലയിലും, മരമായ് വളരുന്ന ഓരോ വിത്തിലും ഉത്ഥാനത്തിന്റെ പാഠങ്ങള്‍ ഇല്ലേ?