സീറോ മലങ്കര ഏപ്രില്‍ 21 മത്തായി 28:1-20 ആരാധനയും സംശയവും

ഉത്ഥിതനായ യേശുവിനെ കണ്ടപ്പോള്‍ ശിഷ്യര്‍ പ്രകടിപ്പിക്കുന്നത് രണ്ടുതരം പ്രതികരണങ്ങളാണ്: ആരാധിക്കുന്നു, ചിലര്‍ സംശയിക്കുന്നു (28:17-18). ശിഷ്യത്വത്തിന്റെ അടിസ്ഥാനപരമായ രണ്ട് ഭാവങ്ങളാണ് ആരാധനയും സംശയവും. രണ്ടിന്റെയും വിഷയം യേശുവാണെന്നതാണ് ഇതിന്റെ പ്രത്യേകത. നിന്റെ ജീവിതത്തില്‍ ഭക്തി (ആരാധന) വന്നു നിറയുമ്പോള്‍ നീ സന്തോഷിച്ചെന്നിരിക്കും. എന്നാല്‍, സംശയം നിന്റെ ഹൃദയത്തില്‍ കാര്‍മേഘങ്ങള്‍ തീര്‍ക്കുമ്പോള്‍ അസ്വസ്ഥനാകരുത്.