സീറോ മലങ്കര ഏപ്രില്‍ 20 മത്തായി 27:62-66 വഞ്ചകന്‍

യേശുവിനെ ഫരിസേയരും പുരോഹിതരും പീലാത്തോസിനോട് ഇവിടെ വിശേഷിപ്പിക്കുന്നത് ‘ആ വഞ്ചകന്‍’ എന്നാണ്. വഞ്ചകരെ കൂട്ടുപിടിച്ച്, ചതിച്ച്, കാപട്യത്തിന്റെ ചതുരംഗക്കളി കളിച്ചു പൂര്‍ത്തിയാക്കിയവരാണ് ഏറ്റവും നിര്‍മ്മലനും നീതിമാനുമായവനെ ‘വഞ്ചകന്‍’ എന്നു വിളിക്കുന്നത്. പൊയ്മുഖങ്ങളുടെ വിളയാട്ടം. വിരോധാഭാസത്തിന്റെ ഉച്ചകോടി.