സീറോ മലങ്കരഏപ്രില്‍ 17 മത്തായി 26:14-25 അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തം

യൂദാസ്, പ്രധാനപുരോഹിതരോട് ചോദിക്കുന്നത് ‘എനിക്കു എന്തു തരും’ എന്നാണ് (26:15). ഒറ്റുകാരന്റെ ഹൃദയഭാവമാണിത് – എനിക്കെന്തു കിട്ടും എന്ന ചിന്ത.

വഞ്ചനയുടെയും വഴിതെറ്റലിന്റെയും ആന്തരിക രീതിയാണിത്. ഇതിന്റെ എതിര്‍ രീതിയാണ് എനിക്കെന്തു കൊടുക്കാനാവും എന്ന ചിന്ത. അതിന്റെ പരമകാഷ്ഠയാണ് അന്ത്യത്താഴത്തിലെ യേശു വചനം: ‘അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തം’ (26:28).