സീറോ മലങ്കര ഏപ്രില്‍ 16 യോഹ. 12:27-36 ഈശോ കാണിച്ചുതന്ന മാതൃക

അസ്വസ്ഥതകളിലും ദൈവത്തെ മഹത്വപ്പെടുത്തുകയാണ് ഈശോ. “ഇപ്പോൾ എന്റെ ആത്മാവ് അസ്വസ്ഥമായിരുന്നു” (27). “പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ” (28).

അസ്വസ്ഥതകളിലും ആകുലതകളിലും നമ്മുടെ മനോഭാവം എന്താണ്? അസ്വസ്ഥതയെ ഓർത്ത് വീണ്ടും അസ്വസ്ഥതപ്പെടുകയാണോ നമ്മള്‍ ചെയ്യുന്നത്? അതോ ഏതു സാഹചര്യമാണെങ്കിലും ദൈവമഹത്വം ആഗ്രഹിക്കുകയാണോ ചെയ്യുന്നത്? നമ്മൾ പിന്തുടരേണ്ടത് ഈശോ കാണിച്ചുതന്ന മാതൃകയാണ്. സഹനത്തിന്റെ പൂർണ്ണതയിലും ദൈവമഹത്വം ആഗ്രഹിക്കുക. അപ്പോൾ നമ്മൾ അറിയാതെ ദൈവം നമ്മുടെ അസ്വസ്ഥതകൾ എടുത്തുമാറ്റുകയും ചെയ്യും.