സീറോ മലങ്കര ഏപ്രില്‍ 12 മത്തായി 4:1-11 ദൈവപുത്രന്‍

ദൈവത്തിന്റെ പുത്രനായിരിക്കുക എന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണ്? യേശുവിന്റെ ദൈവപുത്രത്വം എന്തിലാണ് അടങ്ങിയിരിക്കുന്നത്? ഇതാണ് പരീക്ഷണത്തിന്റെ പ്രമേയം.

ഒന്നാമതായി, ദൈവവചനം കൊണ്ട് ജീവിക്കുന്നവനാണ് ദൈവപുത്രന്‍. ദൈവത്തിന്റെ വചനം എന്നാല്‍ ദൈവത്തിന്റെ ഹിതം. അത് ജീവിതത്തിന്റെ ശക്തിസ്രോതസ്സാക്കുന്നവനാണ് ദൈവപുത്രന്‍. അതായത് ദൈവതിരുമനസ്സ് ജീവിതത്തിന്റെ പ്രമാണമാക്കി ജീവിക്കുന്നവനാണ് ദൈവപുത്രന്‍.