സീറോ മലങ്കര ജനുവരി 10 യോഹ. 3: 31-36 സാക്ഷ്യം

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

സ്നാപകൻ ക്രിസ്തുവിനെക്കുറിച്ച്‌ നൽകുന്ന സാക്ഷ്യത്തിന്റെ തുടർച്ചയാണ്‌ ഇന്നത്തെ സുവിശേഷം.

ക്രിസ്തു സ്വർഗത്തിൽ നിന്ന് വരുന്നവനാണ്‌; എല്ലാവർക്കും ഉപരിയാണ്‌. സ്വർഗ്ഗീയകാര്യങ്ങൾ സംസാരിക്കുന്ന ക്രിസ്തുവിന്റെ സാക്ഷ്യം സ്വീകരിക്കാൻ ആർക്കും സാധിക്കുന്നില്ല. സാധിക്കുന്നവനോ ദൈവം സത്യവാനാണ് എന്നതിന്‌ മുദ്ര വയ്ക്കുന്നു.

ക്രിസ്തുവിനെ സ്വീകരിക്കുന്നവർ സത്യദൈവത്തിന്റെ പുത്രീപുത്രന്മാരായി മാറുകയാണ്‌. പുത്രനിൽ വിശ്വസിക്കുക എന്നതാണ്‌ നിത്യജീവൻ ലഭിക്കുന്നതിനുള്ള ഉപാധി. ഭൗമിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്‌ ഇക്കാലഘട്ടത്തിന്റെ ഒരു ദുരന്തമാണ്‌. തത്ഫലമായി അവഗണിക്കപ്പെടുന്നത്‌ സ്വർഗ്ഗീയകാര്യങ്ങളാണ്‌. യഥാർത്ഥത്തിൽ നാം ആദ്യം അന്വേഷിക്കേണ്ടത്‌ “അവിടുത്തെ രാജ്യവും നീതിയുമാണ്‌.” അപ്പോൾ ഭൗമിക കാര്യങ്ങൾ അത്ഭുതകരമായി ക്രമീകരിക്കപ്പെടുന്നത്‌ കാണാം.

ക്രിസ്തു ദൈവത്താൽ അയയ്ക്കപ്പെട്ടവനാണ്‌. അവൻ സംസാരിക്കുന്നത്‌ ദൈവത്തിന്റെ വാക്കുകളാണ്‌. അളവറ്റ രീതിയിൽ ആത്മാവിനെ പ്രദാനം ചെയ്യുന്ന ദൈവം ക്രിസ്തുവിനെ സ്വീകരിക്കാൻ, അവന്റെ വാക്കുകൾ ഉൾക്കൊള്ളുവാൻ നമ്മുടെ ഹൃദയങ്ങളെ ആത്മാവിനാൽ നിറയ്ക്കട്ടെ!

ഫാ. വർഗ്ഗീസ്‌ പന്തിരായിത്തടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.