സീറോ മലങ്കര ആഗസ്റ്റ്‌ 01 മത്തായി 18: 1-14 മാനസാന്തരപ്പെട്ട് ചെറുതാകുക

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

ശിഷ്യന്മാരുടെ ചോദ്യം പ്രസക്തമാണ്. സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍ ആരാണ്? വലുപ്പത്തില്‍ മാത്രം നോട്ടം വച്ചിരിക്കുന്ന ആധുനികസമൂഹത്തില്‍ ശിഷ്യന്മാരുടെ ചോദ്യം വലിയ തിരിച്ചറിവുകള്‍ക്ക് കാരണമായിത്തീരുന്നു. ഈശോ നല്‍കുന്ന മറുപടി ഇപ്രകാരമാണ്: “മാനസാന്തരപ്പെട്ട് സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍.”

വി. മത്തായിയുടെ അജപാലനരംഗമായ സമൂഹത്തില്‍ വലിയവര്‍ എന്നു ഭാവിച്ച് ബലഹീനരായവരെ അവഗണിക്കുന്നവര്‍ ഉണ്ടായിരുന്നു. സമൂഹത്തിലെ സ്ഥാനം, സമ്പത്ത്, അറിവ് ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ഈ തരംതിരിവ്. ഇത്തരം തരംതിരിവുകള്‍ക്ക് ഇന്നും പഞ്ഞമില്ലല്ലോ. ഇത്തരം നിലപാടുകളെ ഈശോ ഈ വചനത്തില്‍ തകിടം മറിക്കുകയാണ്.

വലിയവരെന്നു നടിക്കുന്ന ക്രിസ്തുശിഷ്യരായ നമുക്ക് സ്വര്‍ഗരാജ്യത്തിന്റെ പരിസരപ്രദേശത്തേക്ക് കടന്നുചെല്ലുവാന്‍ മാനസാന്തരപ്പെട്ട് ചെറുതാകുക എന്ന സന്ദേശമാണ് ഈശോ ഇന്ന് വചനത്തിലൂടെ നമ്മോട് പങ്കുവയ്ക്കുന്നത്.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.