സീറോ മലങ്കര സെപ്റ്റംബർ 04 ലൂക്കാ 2: 15-20 ക്രിസ്തുവിനെ കണ്ടെത്തുക

ഫാ. അജോ ജോസ്

ഇന്നേ ദിവസം തിരുസഭാ മാതാവ് നാം ഓരോരുത്തരുടേയും പ്രാര്‍ത്ഥനക്കും വിചിന്തനത്തിനുമായി നല്കിയിരിക്കുന്ന തിരുവചനഭാഗം വി. ലൂക്കായുടെ സുവിശേഷം രണ്ടാം അദ്ധ്യായം 15 മുതല്‍ 20 വരെയുള്ളതാണ്. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ ഇടയന്മാര്‍ യേശുവിനെ കാണാന്‍ പോകുന്നതും, തങ്ങള്‍ കണ്ടതായ യേശുവിനെപ്രതിയുള്ള സന്തോഷത്താല്‍ മടങ്ങുന്നതുമാണ് നാം വായിച്ചുകേട്ടത്. ഇതിലൂടെ വചനം നമ്മോട് പറഞ്ഞുവയ്ക്കുന്ന സന്ദേശം, ക്രിസ്തുവിനെ കണ്ടെത്തുവാനുള്ള തീക്ഷ്ണതയുണ്ടായിരിക്കണം എന്നതാണ്.

യേശുവിനെ തേടി കാലിത്തൊഴുത്തിലേക്ക് യാത്ര ചെയ്യുന്ന ആട്ടിടയന്മാര്‍ക്ക് യേശുവാണ് യഥാര്‍ത്ഥ രക്ഷകന്‍ എന്ന ബോദ്ധ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ യേശുവിനെ തേടി കണ്ടുപിടിച്ചത്. നമ്മുടെ അനുദിനജീവിതത്തില്‍ യേശുവിനെ കണ്ടെത്തുവാന്‍ നമുക്ക് സാധിക്കണം. നാം ഒരോരുത്തരും യേശുവിനെ കണ്ടെത്തേണ്ടത് നമ്മുടെ സഹോദരന്മാരിലൂടെയാണ്. നാം കണ്ടെത്തിയ ക്രിസ്തുവില്‍ ആനന്ദം കൊള്ളുവാന്‍ സാധിക്കണം. അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. അജോ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.