സീറോ മലങ്കര ആഗസ്റ്റ് 02 മത്തായി 10: 26-33 സധൈര്യം സാക്ഷ്യമേകുക

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വിശ്വാസികള്‍ മതപീഡനത്തെ ഭയന്ന്‍ വിശ്വാസത്തെ ഒളിച്ചുവച്ച ഒരു കാലം ഉണ്ടായിരുന്നു. കാലമേറെ കടന്നുപോയെങ്കിലും മതപീഡനങ്ങൾ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഈശോ പറയുന്നത്, “നിങ്ങൾ അവരെ ഭയപ്പെടേണ്ട. എന്തെന്നാൽ മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയില്ല” എന്ന് (v 26). ആരൊക്കെ വിശ്വാസത്തിനെതിരെ, സഭയ്‌ക്കെതിരെ നിലനിന്നാലും സുവിശേഷം ലോകം മുഴുവനും പ്രഘോഷിക്കപ്പെടുവാനുള്ളതാണെന്ന സത്യം വചനം ഇവിടെ അടിവരയിട്ടു പ്രസ്താവിക്കുകയാണ്.

വിശ്വാസം ജീവിക്കുമ്പോൾ ജീവൻ തന്നെ അപകടത്തിലായേക്കാം. ഇവിടെയാണ് ഈശോ ശരീരത്തിന്റെയും ആത്മാവിന്റെയും മരണത്തെക്കുറിച്ച് പറയുന്നത്. ശരീരത്തെ ഇല്ലാതാക്കിയാലും ഇവിടെ ആത്മാവ് സുരക്ഷിതമാണ് എന്ന് ഈശോ പറഞ്ഞുവയ്ക്കുകയാണ്. അതുകൊണ്ട് ഭയം കൂടാതെ അവന് സാക്ഷ്യം നൽകി സുവിശേഷം ജീവിക്കുവിൻ എന്നാണ് വചനഭാഗത്തിലൂടെ ഈശോ പങ്കുവയ്ക്കുന്നത്.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.