സീറോ മലങ്കര ഒക്ടോബര്‍ 3 ലൂക്കാ 6:39-42 ‘അന്ധത’

എന്നിലെ അന്ധതയെ മറികടക്കാതെ വഴി നടത്തുന്ന കുരുടനാണ് ഞാന്‍. വിധിമൂലം എന്റെ മിഴികളിലെ തടിക്കഷണം ബലപ്പെടുന്നു. അതെന്റെ അന്ധത വര്‍ദ്ധിപ്പിക്കുന്നു. എന്താണു പോംവഴി? വിധിക്കാതെ സ്‌നേഹിക്കുക. സഹോദരന്റെ ഭാഗം ധ്യാനിക്കുക. അവര്‍ക്കൊക്കെ അവരുടേതായ കാരണങ്ങളുണ്ടാകും എന്ന് ഓര്‍ക്കുക വിധിക്കാതെ സ്‌നേഹിക്കുക കൃപയാണെന്നതാണ് ക്രിസ്തുപക്ഷം. എന്നെ ശപിക്കുന്നവരെ പരാതികളും ആരോപണങ്ങളുമില്ലാതെ അനുഗ്രഹിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടുണ്ടോ?’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.