സീറോ മലങ്കര ഒക്ടോബര്‍ 19 ലൂക്കാ 16:9-17 ദൈവത്തിന്‍റെ സേവകനായിരിക്കുക

‘ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല’ (16:13).

ആരാണ് നിന്റെ യജമാനന്‍ എന്നാണ് ചോദ്യം. രണ്ടു സാധ്യതകളേ ഉള്ളൂ. ഒന്നുകില്‍ നീ ധനത്തിന്റെ സേവകന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ സേവകന്‍. ഒന്നുകില്‍ നീ ധനത്തെ സ്‌നേഹിക്കുന്നു അല്ലെങ്കില്‍ ദൈവത്തെ സ്‌നേഹിക്കുന്നു.

നീ സ്‌നേഹിക്കുന്നത് ധനത്തെയാണോ? നിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും നയിക്കുന്നത് പണമാണോ? എങ്കില്‍ ഉറപ്പ്, നീ ദൈവത്തില്‍ നിന്നും അകലെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.