സീറോ മലങ്കര ഒക്ടോബർ 04 മത്തായി 11: 25-30 ക്രിസ്തുവിലാണ് രക്ഷ

ഫാ. ജോസഫ്‌ കുടിലില്‍

ഈലോക ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ക്ലേശങ്ങളുടെയും ദുഃഖങ്ങളുടെയും ഒക്കെ മദ്ധ്യേ ക്രിസ്തുവിൽ അഭയം പ്രാപിക്കാൻ നമുക്ക് സാധിക്കണമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ സുവിശേഷഭാഗം. ക്രിസ്തുവിന്റെ ശുശ്രൂഷയെ തള്ളിപ്പറഞ്ഞ നിയമജ്ഞർക്കും പ്രമാണികൾക്കും എതിരെയുള്ള മറുപടിയായിട്ടാണ് നാം ഈ വചനഭാഗത്തെ കാണേണ്ടത്. അവർ വളരെ ജ്ഞാനം ഉള്ളവരാണെങ്കിൽ പോലും എളിമയുള്ളവരായിരുന്നില്ല. ക്രിസ്തുവിലാണ് നമ്മുടെ യഥാർത്ഥ ആശ്വാസം എന്ന് നമ്മൾ മനസ്സിലാക്കണം. ക്രിസ്തുവിലാണ് നമ്മുടെ രക്ഷ എന്ന് നമ്മൾ തിരിച്ചറിയണം. ഫരിസേയ പ്രമാണികൾ പറയുന്നതുപോലെ, സ്വന്തം കഴിവ് കൊണ്ട് നമുക്ക് രക്ഷ നേടാൻ സാധിക്കില്ല. “എന്തെന്നാൽ അവനിൽ നമെല്ലാവരും നീതിയാകേണ്ടതിന് പാപം അറിയാത്തവനെ ദൈവം നമുക്കു വേണ്ടി പാപമാക്കി” (2 കൊറി 5:21).

നമ്മൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന നിമിഷം മുതൽ നമ്മൾ ക്രിസ്തുവിന്റേതാണ്. അവനുമായിട്ട് ഐക്യപ്പെടുവാൻ സാധിക്കുന്നു. ഈ ബന്ധം ക്രിസ്തുവിൽ പുതിയ ജീവിതം തുടങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്നു. പുതിയ ജീവിതം ഏതവസ്ഥയിലും അവനിൽ ആശ്വാസം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. “ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍ നിന്ന്‌ ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” (റോമ 8:35).

ഫാ. ജോസഫ്‌ കുടിലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.