മോൺ. ജോർജ്ജ് ഓലിയപ്പുറം വൈദികരത്നം,പ്രഫ. മാത്യു ഉലകംതറ സഭാതാരം

സീറോ മലബാർ സഭയുടെ വൈദികരത്നം അവാർഡിനു കോതമംഗലം രൂപതാ പ്രോട്ടോ സിഞ്ചല്ലൂസ്‌ മോൺ. ജോർജ്ജ് ഓലിയപ്പുറവും സഭാതാരം പുരസ്‌കാരത്തിന് സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. മാത്യു ഉലകംതറയും അർഹരായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സിനഡിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

സഭയ്ക്കും സമൂഹത്തിനും നൽകിയ മികച്ച സംഭാവനകൾ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്. സീറോ മലബാർ സഭാ ദിനമായ ജൂലൈ മൂന്നിന് പുരസ്കാരങ്ങൾ സമ്മാനിക്കും. മോൺ. ജോർജ്ജ് ഓലിയപ്പുറപൂരത്തിന്റെ പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി അവസരത്തിലാണ് സീറോ മലബാർ സഭയുടെ ആദരം എന്നതും ശ്രദ്ധേയമാണ്. ലളിതമായ ജീവിതരീതികളിലൂടെ ക്രിസ്തുവുമായി ചേർന്ന് നിൽക്കുന്ന ഒരു ജീവിതത്തിനു ഉടമയായ അദ്ദേഹം മികച്ച ഒരു ധ്യാന ഗുരു കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.