വചനജീവിതം സീറോ മലബാര്‍ ഫെബ്രുവരി 21 ലൂക്കാ 5:33-39

ക്രിസ്തുശിഷ്യത്വം ക്രിസ്തുവിന്റെ കാലം മുതൽക്കേ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതും അവനോടു ചേർന്നു നടന്നിരുന്നപ്പോൾ പോലും! ‘അവരും ഇവരുമൊക്കെ ഉപവസിച്ചു പ്രാർത്ഥിക്കുന്നുണ്ട്. എന്നാൽ, നിന്റെ ശിഷ്യന്മാർ മാത്രം എന്തേ ഉപവസിക്കുന്നില്ല? മറ്റുള്ളവരെ നന്നാക്കാനും അവരുടെ ജീവിതത്തെ ചോദ്യംചെയ്യാനും എന്തൊരു ആവേശമാണ് നമുക്ക്! ഈ തീക്ഷ്ണത സ്വന്തം ജീവിതത്തിന്റെ അയഞ്ഞു പോക്കിനെക്കുറിച്ച് ഉണ്ടായിരുന്നെങ്കിൽ!

പുറമെ കാണുന്ന ജീവിതം വച്ചും അവർ അനുഷ്ഠിക്കുന്ന ചില ഭക്തകൃത്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും വ്യക്തികളുടെ ആത്മീയതയെ അളക്കാൻ ശ്രമിച്ചാൽ അത് ശരിയാകണമെന്നില്ല. അത്തരം നിഷ്ഫലശ്രമങ്ങൾക്കായി സമയം കളയുന്നതിനു പകരം ‘ക്രിസ്തു എനിക്ക് എത്രമാത്രം സമീപസ്ഥനാണ്’ എന്ന് സ്വയം കണ്ടെത്തുന്നതിൽ താല്‍പര്യമുള്ളവരായാൽ സ്വന്തം ജീവിതത്തിൽ കാര്യമായ ഉപകാരമുണ്ടാകും.

ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.