സീറോ മലബാര്‍ കൈത്താക്കാലം നാലാം വ്യാഴം ആഗസ്റ്റ് 05 ലൂക്കാ 12: 49-53 ഞാന്‍ വന്നത് ഭൂമിയില്‍ തീയിടാന്‍

“സ്‌നാനം സ്വീകരിക്കാനും തീയിടാനും വന്നിരിക്കുന്നവനാണ് യേശു” (12:49-50). സ്വയം ശുദ്ധീകരിക്കാനും മറ്റുള്ളവരെ പവിത്രീകരിക്കാനും ഉള്ളവനാണവന്‍. തീക്ഷ്ണത കൊണ്ട് എരിയുന്ന ഈശോയെ വചനത്തില്‍ നമ്മള്‍ കാണുന്നു. എന്റെ വിശ്വാസം ഇന്നത്തെ ലോകത്ത് ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നത്? എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു വെല്ലുവിളിയായി തോന്നാറുണ്ടോ? തീക്ഷ്ണത കൊണ്ട് എരിയുന്ന ഒരു ജീവിതമാണോ എന്റേത്?

ആവിലായിലെ വി. അമ്മ ത്രേസ്യയെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം. “ഒന്നും എന്നെ ശല്യപ്പെടുത്താതിരിക്കട്ടെ. ഒന്നും എന്നെ ഭയപ്പെടുത്താതിരിക്കട്ടെ. എല്ലാം കടന്നുപോകുന്നു; ദൈവം മാത്രം നിത്യം നിലനില്‍ക്കുന്നു. ക്ഷമ എല്ലാത്തിനെയും നേടിയെടുക്കുന്നു. ദൈവം കൂടെയുള്ളവന് ഒന്നും കുറവില്ല. എനിക്ക് ദൈവം മാത്രം മതി.” ഈ ഒരു ഭാവം എനിക്കുണ്ടെങ്കില്‍ സ്വയം ശുദ്ധീകരിക്കാനും മറ്റുള്ളവരെ പവിത്രീകരിക്കാനും എനിക്ക് സാധിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.