സീറോ മലബാര്‍ നവംബര്‍ 02 സകല മരിച്ചവരുടെയും ഓര്‍മ്മ

ഇന്നലെ സകല വിശുദ്ധരുടെയും തിരുനാള്‍ നാം ആചരിച്ചു. ഇന്ന് സകല മരിച്ചവരുടെയും ഓര്‍മ്മ നമ്മില്‍ ഉണരുന്നു, നമ്മള്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. മരിച്ചുപോയ എല്ലാവരെയും ഓര്‍മ്മിച്ച് ഇന്ന് നാം പ്രാര്‍ത്ഥിക്കണം.

സ്വാഭാവികമായും, രോഗം മൂലവും, യുദ്ധം, ക്ഷാമം മുതലായ കെടുതികള്‍ മൂലവും, അസ്വാഭാവികവുമായും മരണമടഞ്ഞ എല്ലാവരെയും നമ്മള്‍ പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കുക. കാരണം, അവര്‍ കടന്നുപോയ വഴിയിലൂടെ ഇന്നല്ലങ്കില്‍ നാളെ കടന്നുപോകേണ്ടവരാണ് നാമും. നമ്മുടെ മരണം നമ്മോടൊപ്പം ജനിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. അപ്പോള്‍ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നമ്മെ സംബന്ധിച്ച് ‘കൗണ്ട് ഡൗണ്‍’ ആണ്. മരണമാകുന്ന കവാടത്തിലൂടെ ദൈവത്തിന്റെ നിത്യതയിലേയ്ക്ക് പ്രവേശിക്കേണ്ടവരാണ് നമ്മള്‍. അപ്പോള്‍, ഇവിടെ കൂട്ടുന്ന കൂടുകളും ശേഖരിക്കുന്ന വസ്തുക്കളുമെല്ലാം ഇവിടെത്തന്നെ ഉപേക്ഷിക്കേണ്ടതായി വരും. ആ ചിന്തയും ഇന്ന് മനസില്‍ ഉണര്‍ത്തേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.