സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം ആറാം വ്യാഴം ഒക്ടോബർ 17 മത്തായി 25: 1-13 വിളക്കു കൊളുത്തി കാത്തിരിക്കുക

അഞ്ചു പേരുടെ രണ്ട് ഗണങ്ങളെക്കുറിച്ചാണ് ഇന്നത്തെ ഉപമ. വിവേകശൂന്യകളായ അഞ്ചു പേരും ബുദ്ധിമതികളായ അഞ്ചു പേരും. എല്ലാവരും മണവാളനെ എതിരേൽക്കാൻ പോയതാണ്; എല്ലാവരും വിളക്കുകളും എടുത്തിരുന്നു. എല്ലാവരും ഉറങ്ങിപ്പോവുകയും ചെയ്തു. ഈ മൂന്ന് കാര്യങ്ങളിലും രണ്ടു കൂട്ടരും തുല്യരാണ്. അവരെ വ്യത്യസ്തരാക്കുന്നത് ഒരേയൊരു കാര്യമാണ് – വിളക്കുകളോടൊപ്പം എടുത്ത/ എടുക്കാത്ത എണ്ണ.

ഇത് എല്ലാ മനുഷ്യജീവിതങ്ങളിലും സംഭവിക്കാവുന്നതാണ്. വിളക്കുണ്ടെങ്കിലും അതിൽ എണ്ണ നിറയ്ക്കാൻ മറന്നുപോകുന്ന അവസ്ഥ! സൽകൃത്യങ്ങളാകുന്ന, പുണ്യങ്ങളാകുന്ന എണ്ണ കയ്യിൽ കരുതാതെയാണ് ജീവിതമാക്കുന്ന വിളക്കുമായി യാത്ര തുടരുന്നതെങ്കിൽ, ഒടുവിൽ നമുക്ക് മുമ്പിൽ വാതിൽ അടയുമ്പോൾ അസ്വസ്ഥരായിട്ട് കാര്യമില്ല. ആ പത്തു പേരിൽ ഒരാൾ ഞാനാണ്. ഏത് അഞ്ചു പേർക്കിടയിലാണ് എന്റെ സ്ഥാനം?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ