സീറോ മലബാർ ഒക്ടോബർ 17 ലൂക്കാ 11: 37-42 നിങ്ങൾ ചെയ്യേണ്ടവ

ദൈവത്തിന്റെ നീതിയും സ്നേഹവുമാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് ഈശോ പറയുന്നു. ജീവിതത്തിൽ യഥാർത്ഥത്തിൽ നമ്മൾ ചെയ്ത കൊണ്ടിരിക്കുന്നവ എന്താണന്ന് ധ്യാനിക്കുന്നത് നല്ലതാണ്.

ഈശോ ഫരിസേയർക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തിരിക്കുന്നതു പോലെ, യഥാർത്ഥത്തിൽ ചെയ്യേണ്ടവ വിസ്മരിച്ചിട്ട് നമ്മൾ മറ്റ് കാര്യങ്ങൾ – അപ്രധാന കാര്യങ്ങൾ, നമുക്ക് ഇഷ്ടമുള്ളവ മാത്രം – ചെയ്തു നടക്കുകയാണോ? നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും തെളിയുന്നത് ദൈവത്തിന്റെ നീതിയും സ്നേഹവുമാണോ? അതോ, നമ്മൾ സ്വയം ഉണ്ടാക്കിയ, നമ്മുടെ ഹിതം മാത്രം പൂർത്തിയാക്കുന്ന കർമ്മങ്ങളോ? ദൈവത്തിന്റെ നീതിയും സ്നേഹവും വിസ്മരിച്ച് പ്രവർത്തിക്കുന്നവർക്ക് ദുരിതം എന്നാണ് ഈശോ പറയുന്നത്. ആ ദുരിതം നമ്മുടെ മേൽ വന്ന് ഭവിക്കാതിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.