സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം ശനി ഒക്ടോബർ 12 യോഹ. 4: 46-54 രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു

അവനും കുടുംബവും മുഴുവനും വിശ്വസിച്ചു എന്നാണ് 53-ാമത്തെ വാക്യം പറയുന്നത്. ഒരുവന് ജീവൻ ലഭിക്കുമ്പോൾ അവന്റെ പിതാവും- രാജസേവകൻ – കുടുംബവും മുഴുവൻ ദൈവത്തില്‍ വിശ്വസിക്കുകയാണ്. ഒരുവനിൽ ദൈവം വരുത്തുന്ന മാറ്റം മറ്റുള്ളവർക്ക് ദൈവത്തിൽ വിശ്വസിക്കാനുള്ള കാരണമായി മാറുന്നു.

അങ്ങനെ നോക്കുകയാണങ്കിൽ നാമും നമ്മുടെ കുടുംബാംഗങ്ങളും ദൈവത്തില്‍ എത്ര ശക്തമായി വിശ്വസിക്കേണ്ടവരാണ്. കാരണം, നമ്മുടെ കുടുംബത്തിലെ ഓരോരുത്തര്‍ക്കും ദൈവത്തിൽ നിന്ന് എത്രയോ അടയാളങ്ങളും അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്. നമ്മുടെ ജീവൻ, ആരോഗ്യം, കഴിവുകൾ ഇതൊക്കെ നമ്മുടെ പരിശ്രമം കൊണ്ടു മാത്രം ഉണ്ടായതാണോ? തീർച്ചയായും അല്ല. ദൈവത്തിന്റെ ദാനമാണത്. നമ്മെയും ഒപ്പമുള്ളവരെയും ദൈവത്തിലേയ്ക്ക് ചേർത്തുനിർത്താൻ ഇത്തരം ഓർമ്മകൾ മാത്രം മതി. എന്നിലൂടെ എന്റെ കുടുംബം പൂർണ്ണമായും ദൈവത്തോട് ചേർന്നു നിൽക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.