സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം വ്യാഴം ഒക്‌ടോബർ 10 ലൂക്കാ 9: 28-36 അവര്‍ അവന്റെ മഹത്വം ദര്‍ശിച്ചു

‘പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അവന്റെ മുഖഭാവം മാറി’ എന്നാണ് 29-ാം വാക്യം പറയുന്നത്. എല്ലാ പ്രാർത്ഥനകളും മുഖഭാവങ്ങൾ മാറ്റേണ്ടതാണ്. മനസിന്റെ കണ്ണാടിയാണ് മുഖം എന്ന് നമ്മൾ പറയാറുണ്ട്. മനസിലെ വികാരങ്ങൾ മുഖത്ത് പ്രതിഫലിക്കുകയും ചെയ്യും. അവന്റെ മുഖഭാവം മാറി എന്നു പറഞ്ഞാൽ, അതിനും മുമ്പേ മനസിന്റെ ഭാവവും മാറി എന്നർത്ഥം.

പ്രാർത്ഥന മനസിന്റെ ഭാവങ്ങളെ മാറ്റാൻ പര്യാപ്തമാണ് എന്ന് നമുക്കറിയാം. നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ മുഖഭാവത്തെ, മനസിന്റെ ഭാവത്തെ പ്രകാശിതമാക്കേണ്ടതാണ്. ഓരോ ബലിയർപ്പണവും നമ്മുടെ മനസിനെയും മുഖത്തേയും പ്രകാശിതമാക്കണം. വീട്ടിൽ നടക്കുന്ന ഓരോ സന്ധ്യാപ്രാർത്ഥനയും കുടുംബാംഗങ്ങളുടെയെല്ലാം മനസും മുഖവും പ്രകാശിതമാക്കേണ്ടതാണ്. നമ്മുടെ ഓരോ പ്രാർത്ഥനയും നമ്മെ കൂടുതൽ പ്രകാശിപ്പിക്കട്ടെ. അപ്പോൾ ജീവിതത്തിൽ നടക്കാനിരിക്കുന്ന ജറുസലേം യാത്രകൾക്ക് – പീഡാസഹനത്തിലേയ്ക്കും മരണത്തിലേയ്ക്കും ഉത്ഥാനത്തിലേയ്ക്കും സ്വർഗ്ഗാരോഹണത്തിലേയ്ക്കുമുള്ള യാത്ര – കൂടുതൽ കരുത്തും കാവലും ലഭിക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ