സീറോ മലബാര്‍ ശ്ലീഹാക്കാലം ഏഴാം ശനി ജൂലൈ 18 മത്തായി 19: 1-12 ദൈവം യോജിപ്പിച്ചത്

വിവാഹബന്ധത്തിൻ്റെ പവിത്രതയേയും ദാമ്പത്യജീവിതത്തിൻ്റെ ദൃഢതയേയും ഇന്നത്തെ വചനഭാഗത്ത് നമുക്ക് കാണാം. കുടുംബബന്ധങ്ങൾക്ക് ഇളക്കം തട്ടുന്ന കാലത്താണ് നമ്മളിപ്പോൾ. കുടുംബബന്ധങ്ങളുടെ ദൃഢത ആവശ്യമില്ല എന്നുപറയുന്നവരും അവരുടെ പoനങ്ങളും ഏറിവരുന്ന കാലമാണിത്. അത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളും സീരിയലുകളും കൂടിവരുന്നു. കുടുംബത്തിൻ്റെയും വിവാഹബന്ധത്തിൻ്റെയും പവിത്രതയെ മുറുകെപ്പിടിക്കുന്ന കത്തോലിക്കാ സഭാനിലപാടുകളെ പലരും എതിർക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ യേശുവിൻ്റെ വാക്കുകളേയും സഭാനിലപാടുകളെയും ഉയർത്തിപ്പിടിക്കേണ്ടത് വിശ്വസികളുടെ ഉത്തരവാദിത്വമാണ്.

നമ്മുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കാം; ജീവിതപങ്കാളിക്കായി പ്രാർത്ഥിക്കാം; മക്കൾക്കായി പ്രാർത്ഥിക്കാം. ദൈവം യോജിപ്പിച്ചതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.