സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം തിങ്കള്‍ ഒക്ടോബർ 07 ലൂക്കാ 10: 38-42 പ്രധാന കാര്യം

“നീ അനേക കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠാകുലയും അസ്വസ്ഥയുമാണ്. എന്നാൽ, ഒന്നു മാത്രമേ ആവശ്യമുള്ളൂ.” മർത്തായോട് പറയുന്ന ഈ വാക്യം ഇന്ന് നാമോരോരുത്തരോടും അവിടുന്ന് ആവർത്തിക്കുന്നു. ചെയ്യേണ്ട പ്രധാന കാര്യം വിട്ട് ചെയ്യരുതാത്ത അനേകം കാര്യങ്ങളിൽ വ്യാപൃതരാണ് നമ്മൾ.

പണം, പ്രശസ്തി തുടങ്ങിയവയ്ക്കു പിന്നാലെയുള്ള ഓട്ടം കാരണം ദൈവവുമായുള്ള ബന്ധം നമ്മൾ പാടേ മറക്കുന്നു. എല്ലാ ഓട്ടത്തിനുമൊടുവിൽ മരണമുഖത്തെത്തി കിതച്ചു നിൽക്കുമ്പോഴായിരിക്കും നാം ഓർമ്മിക്കുക – ഏറ്റവും പ്രധാന കാര്യം ജീവിതത്തിൽ ഇന്നു വരെ ചെയ്തിട്ടില്ലല്ലോ എന്ന്. അത് നമുക്ക് സംഭവിക്കാതിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.