സീറോ മലബാർ മംഗളവാർത്താക്കാലം മൂന്നാം തിങ്കൾ ഡിസംബർ 13 ലൂക്കാ 1: 67; 76-80 മൂന്നു കാര്യങ്ങൾ 

പരിശുദ്ധാത്മാവിനാൽ നിറഞ്ഞാണ് സഖറിയ പ്രവചിക്കുന്നത് (68). ആത്മാവിന്റെ തികവിൽ സംസാരിക്കുന്ന വാക്കുകൾ സ്നാപകയോഹന്നാന്റെ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ വെളിപ്പെടുത്തുന്നു. സ്നാപകയോഹന്നാനിലൂടെ മൂന്നു കാര്യങ്ങൾ സംഭവിക്കുമെന്നാണ് സഖറിയ പ്രവചിക്കുന്നത്.

ഒന്ന്, ജനത്തിന് പാപമോചനം വഴിയുള്ള രക്ഷയെക്കുറിച്ച് അറിവ് നൽകുക; രണ്ട്, ഇരുളിലും മരണത്തിന്റെ നിഴലിലുമിരിക്കുന്നവർക്ക് വെളിച്ചം പകരുക; മൂന്ന്, സമാധാനത്തിന്റെ വഴിയിലേക്ക് മനുഷ്യരുടെ പാദങ്ങളെ നയിക്കുക. ഈ മൂന്നു കാര്യങ്ങളും സ്നാപകൻ തന്റെ ജീവിതത്തിലൂടെ പൂർത്തിയാക്കി.

നമ്മുടെ ബാല്യത്തിലും മനോഹരവും ദൈവീകവുമായ അനവധി കാര്യങ്ങൾ നമ്മെപ്പറ്റി പറയപ്പെട്ടിട്ടുണ്ട്. അതിൽ എത്ര കാര്യങ്ങൾ പൂർത്തിയാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്?

ഫാ. ജി. കടൂപ്പാറയിൽ  MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.