സീറോ മലബാർ മെയ് 24 യോഹ 2: 13-25 ദൈവത്തിന്റെ ഇടം

ദൈവം പ്രത്യേകമായി സന്നിഹിതനായിരിക്കുന്ന സ്ഥലമാണ്‌ ദേവാലയം. അവിടെ ഉള്ളതെല്ലാം ദൈവവുമായി ബന്ധപ്പെട്ടതായിരിക്കണം; അവിടെയുള്ള വ്യക്തികളും സാധനങ്ങളും അവിടെ നടക്കുന്ന ആലോചനകളും. അല്ലെങ്കില്‍ അത് അശുദ്ധമാകും. ദൈവത്തിന്റെ ആലയമാണ് ഓരോ മനുഷ്യ ജീവിതവും. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം ദൈവത്തെ മഹത്വപ്പെടുത്തുന്നതായിരിക്കണം. ഞാന്‍ ആകുന്ന ദേവാലയത്തില്‍ ഉള്ള എല്ലാ കാര്യങ്ങളും ദൈവത്തെ മഹത്വപ്പെടുത്തുന്നതാണോ എന്ന് ചിന്തിക്കണം. അല്ലെങ്കില്‍ അവയെ പുറത്താക്കാനുള്ള ധൈര്യം ഉണ്ടാക്കണം. അത് ചിലരുമായുള്ള ബന്ധമാണെങ്കിലും സ്വന്തം ചിന്തയാണെങ്കിലും.

ഫാ. ജി. കടൂപ്പാറയിൽ എം സി ബി എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.