സീറോ മലബാർ നോമ്പുകാലം രണ്ടാം ശനി ഫെബ്രുവരി 27 മത്തായി 11: 16-19 നന്മ കാണുക 

വി. മത്തായി ഇന്നത്തെ സുവിശേഷത്തിൽ സ്‌നാപകയോഹന്നാനെയും യേശുവിനെയും നമ്മുടെ മുമ്പിൽ കൊണ്ടുവരുന്നു. ഈ രണ്ട് വ്യക്തികളിലും ജനം തൃപ്തരല്ല. വ്യത്യസ്തങ്ങളായ കാരണങ്ങളാൽ അവർ യോഹന്നാനെയും യേശുവിനെയും നിരാകരിക്കുന്നു. എന്തുചെയ്താലും അതിൽ കുറ്റം മാത്രം കാണുന്നു.

ചിലപ്പോൾ നമ്മളും ഇതുപോലെയാണ്. നമുക്ക് ഇഷ്ടമുള്ള ആളുകൾ ചെയ്യുന്ന തെറ്റുകൾ പോലും ശരിയായി വ്യാഖ്യാനിക്കും. നേരെ തിരിച്ച്, നമുക്ക് ഇഷ്ടമില്ലാത്ത ആളുകൾ എത്രമാത്രം നന്മ ചെയ്താലും അതിലെ പ്രശ്നങ്ങളായിരിക്കും നമ്മുടെ കണ്ണുകൾ തെരയുന്നത്. യേശുവിന്റെ കാലത്തെ ജനങ്ങളും നമ്മളും തമ്മിൽ ഈ കാര്യത്തിൽ വലിയ വ്യത്യാസമില്ല. എല്ലാത്തിലും എല്ലാവരിലും നന്മ കാണാനുള്ള ശ്രമമായിരിക്കണം നമ്മൾ ജീവിതത്തിൽ നടത്തേണ്ടത്. അപ്പോഴേ, സമാധാനത്തിൽ ജീവിക്കാൻ നമുക്കും കഴിയൂ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.