സീറോ മലബാര്‍ കൈത്താക്കാലം നാലാം ശനി ആഗസ്റ്റ് 07 ലൂക്കാ 9: 57-62 ഒന്നാം സ്ഥാനം

ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ ജീവിതത്തിലുടനീളം പ്രഥമസ്ഥാനം നല്‍കേണ്ടത് ക്രിസ്തുവിനാണെന്ന സന്ദേശം ഇന്നത്തെ വചനം നമുക്ക് നല്‍കുന്നു. വീടിനോ, മാതാപിതാക്കള്‍ക്കോ, സമ്പത്തിനോ, സ്ഥാനമാനങ്ങള്‍ക്കോ ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കേണ്ടവരല്ല നമ്മള്‍. എന്നുവച്ചാല്‍, ദൈവത്തേക്കാള്‍ വലിയ സ്ഥാനം നല്‍കേണ്ടതില്ല എന്നര്‍ത്ഥം.

നമ്മളില്‍ പലരും ജീവിതത്തില്‍ പരാജയപ്പെടുന്നതും നിരാശയിലേയ്ക്ക് വീഴുന്നതും, മറ്റു പലതിനും നമ്മള്‍ ഒന്നാം സ്ഥാനം നല്‍കിയിട്ട് അവ നമ്മെ വിട്ടുപോകുമ്പോഴാണ്. ക്രിസ്തുവിന് നമ്മള്‍ ജീവിതത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം നല്‍കിയാല്‍ അവനൊരിക്കലും നമ്മളെ വിട്ടുപോവുകയോ നമ്മെ നിരാശപ്പെടുത്തുകയോ ഇല്ല. അവന്‍ നമ്മെ വിജയത്തിലേയ്ക്ക് നയിക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.