സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ചൊവ്വാ സെപ്റ്റംബർ 07 യോഹ. 16: 20-24 ഊഷ്മളമായ ബന്ധം

ചോദിച്ചു വാങ്ങാന്‍ പൊതുവേ നമുക്ക് മടിയാണ്. എന്നാൽ പരസ്പര ബന്ധങ്ങള്‍ ഊഷ്മളമാകണമെങ്കില്‍ ഈ സ്വഭാവികമായ മടിയെ നാം അതിജീവിക്കണം. പ്രിയപ്പെട്ടവരോട് നമുക്ക് ചോദിച്ചു വാങ്ങാന്‍ സാധിക്കണം. പ്രിയപ്പെട്ടവരുടെ മുമ്പില്‍ നമ്മുടെ ഉള്ളിന്റെയുള്ളിലെ ആഗ്രഹം വെളിപ്പെടുത്താൻ സാധിക്കണം. ചോദിച്ചു വാങ്ങലിലൂടെയും കൊടുക്കലിലൂടെയുമാണ് സ്‌നേഹബന്ധം വളരുകയും പൂര്‍ണ്ണമാകുകയും ചെയ്യുന്നതെന്ന സത്യം നമ്മൾ മറക്കരുത്.

ഈശോയും ഈ കാര്യമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. “എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെല്ലാം അവിടുന്ന് നിങ്ങൾക്ക് നൽകും” (16:24). ചോദിക്കുക എന്നത് അപ്പോൾ പ്രധാനമായി വരുന്നു. എല്ലാം ചോദിക്കാനുള്ള സ്വാതന്ത്ര്യം നമ്മൾ ദൈവവുമായുള്ള ബന്ധത്തിൽ നേടിയെടുക്കണം. ഊഷ്മളമാകട്ടെ ദൈവവുമായുള്ള നമ്മുടെ ബന്ധം. ദൈവം നമ്മുടെ പ്രിയപ്പെട്ടവനാണെങ്കിൽ ചോദിക്കാൻ നമുക്ക് എളുപ്പമായിരിക്കും.

ഫാ. ജി കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.