സീറോ മലബാർ കൈത്താക്കാലം മൂന്നാം വെള്ളി ആഗസ്റ്റ് 07 മർക്കോ. 8: 22-26 ആരും മരങ്ങൾ അല്ല

ഞാൻ മനുഷ്യരെ കാണുന്നു; അവർ മരങ്ങളെപ്പോലെ ഇരിക്കുന്നുവെന്നാണ് അന്ധനായ മനുഷ്യൻ പറയുന്നത്. മനുഷ്യനെ മരങ്ങളെപ്പോലെ കാണുന്നു. മനുഷ്യന് ഉപയോഗിക്കുവാനുള്ള വസ്തു മാത്രമാണ് മരങ്ങൾ. ഒരാൾ മറ്റൊരാളെ മരങ്ങളായി കാണുന്നു എന്നുപറഞ്ഞാൽ അയാൾക്ക് ഉപയോഗിക്കാനുള്ള വസ്തുവായിട്ട് മനുഷ്യരെ കാണുന്നുവെന്ന് ചുരുക്കം.

നമ്മളും ജീവിതത്തിൽ മറ്റുള്ളവരെ നമ്മുടെ കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള വസ്തുക്കളായിട്ടാണോ കാണുന്നതെന്ന് ധ്യാനിക്കേണ്ടത് ആവശ്യമാണ്. മനുഷ്യരെ മരങ്ങളായിട്ടല്ല കാണേണ്ടത് മനുഷ്യരെ മനുഷ്യരായിട്ട് തന്നെയാണ് കാണേണ്ടത്. ഈശോ എല്ലാവരെയും പഠിപ്പിച്ചതും ഈശോയുടെ ശിഷ്യന്മാർ എല്ലാവരെയും പഠിപ്പിക്കേണ്ടതും ഇതേ പാഠം ആണ്. ആരും മരങ്ങൾ അല്ല; എല്ലാവരും മനുഷ്യർ തന്നെയാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.