സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം തിങ്കള്‍ ഒക്ടോബര്‍ 05 മര്‍ക്കോ. 6: 18-29 നന്മ ചെയ്യുക

ജീവിതത്തില്‍ നമ്മള്‍ എന്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജീവിതത്തിന്റെ മൂല്യം അടങ്ങിയിരിക്കുന്നത്. ചെയ്യുന്നത് തെറ്റാണ് എന്നറിഞ്ഞിട്ടും തെറ്റ് ചെയ്യുന്ന ഹെറോദേസിനെ നമ്മള്‍ വചനത്തില്‍ കാണുന്നു. യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് (20) ഹെറോദേസിന് അറിയാമായിരുന്നു. യോഹന്നാന്‍ പറയുന്നത് ഹെറോദേസ് സന്തോഷത്തോടെ കേട്ടിരുന്നു (20). ഹേറോദിയാ മകളിലൂടെ ആവശ്യപ്പെട്ടത്, യോഹന്നാന്റെ ശിരസ് ആണെന്ന് അറിഞ്ഞപ്പോള്‍ ഹേറോദേസ് ദുഃഖിതനാവുകയും (26) ചെയ്യുന്നു. എന്നിട്ടും യോഹന്നാനെ വധിക്കാന്‍ അയാള്‍ ഉത്തരവ് ഇടുന്നു.

പൂര്‍ണ്ണബോധ്യത്തോടെ തിന്മ ചെയ്യുന്നവരെക്കുറിച്ച് എന്ത് പറയാന്‍? ശരി എന്തെന്ന് അറിഞ്ഞിട്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലും സൗഹൃദങ്ങളുടെ നിലനില്‍പ്പിനായും തിന്മ ചെയ്യുന്നവരാണോ നമ്മള്‍ എന്ന് ധ്യാനിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.