സീറോ മലബാര്‍ മംഗളവാർത്താക്കാലം രണ്ടാം ബുധൻ ഡിസംബര്‍ 08 ലൂക്കാ 1: 46-55 മറിയത്തിന്റെ സ്തോത്രഗീതം

പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാള്‍ ആഘോഷിക്കുന്ന ഈ ദിനത്തില്‍ അമ്മയുടെ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

രക്ഷാകര ചരിത്രത്തിലെ പരിശുദ്ധ അമ്മയുടെ പ്രത്യേകമായ പങ്ക് വ്യക്തമാക്കുന്നുണ്ട് ഈ ദിനവും തിരുനാളും. മറ്റാരെയും ദൈവം ഏല്‍പ്പിക്കാത്ത, മറ്റാരിലൂടെയും ദൈവം ആഗ്രഹിക്കാത്ത ഒരു ദൗത്യം. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആളാണ് പരിശുദ്ധ കന്യകാമറിയം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഓരോരുത്തരെയും ദൈവം ഇതുപോലെ ഓരോ ദൗത്യം ഏല്‍പ്പിച്ചിട്ടുണ്ട്. നമ്മളാല്‍ മാത്രം പൂര്‍ത്തിയാക്കപ്പെടാന്‍ പറ്റുന്ന ദൗത്യം. അത് ഏതെന്ന് മനസ്സിലാക്കി, അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ജീവിതം കൊണ്ട് നമ്മുടെ ജീവിതം ധന്യമാകും അതുവഴി മറ്റുള്ളവരുടേയും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.