സീറോ മലബാര്‍ ഉയിര്‍പ്പ് അഞ്ചാം ബുധന്‍ മെയ് 05 യോഹ. 3: 1-8 വീണ്ടും ജനനം

ഇരുളിന്റെ മറവ് പറ്റി ഈശോയുടെ അടുത്തെത്തുന്ന നിക്കദേമോസ്! ഇരുളിന്റെ മറവ് പറ്റി വരുന്നവനും വെളിച്ചത്തിലേയ്ക്കു പ്രവേശിക്കാം എന്ന സൂചന നൽകുകയാണ് ഈ വചനഭാഗം. വെളിച്ചത്തിലേയ്ക്ക് – ദൈവരാജ്യത്തിലേയ്ക്ക് വരാനുള്ള വഴിയും ഈശോ പറയുന്നു – ‘വീണ്ടും ജനിക്കുക.’

ഞാൻ ഏതൊക്കെ മേഖലകളിലാണ് വീണ്ടും ജനിക്കേണ്ടത് എന്ന് ഓരോ വ്യക്തിയും ധ്യാനിക്കേണ്ടതുണ്ട്. എന്റെ ചിന്താഗതിയിലും വാക്കുകളുടെ ഉപയോഗത്തിലും പ്രവർത്തനരീതിയിലും വീണ്ടും ജനിക്കേണ്ടത് ആവശ്യമായിരിക്കും – ധ്യാനിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.