സീറോ മലബാര്‍ മംഗളവാർത്താക്കാലം രണ്ടാം തിങ്കൾ ഡിസംബർ 06 മത്തായി 22: 41-46 മിശിഹാ ദാവീദിന്റെ പുത്രനും കർത്താവും

അധികാരത്താല്‍ എല്ലാവരെയും കീഴ്‌പ്പെടുത്തി ഭരിക്കുന്ന ഭൂമിയിലെ രാജാക്കന്മാരുടെ സ്മരണയായിരിക്കും ഈ വചനഭാഗം വായിക്കുമ്പോൾ നമ്മുടെ മനസുകളില്‍ ഉണരുക. സ്‌നേഹത്താല്‍ എല്ലാവരെയും കൂടെ നിര്‍ത്തുന്ന സ്‌നേഹത്തിന്റെ രാജാവാണ് യേശു എന്ന ചിന്ത നമ്മുടെ മനസുകളിലേക്ക് കടന്നുവരട്ടെ. ഭൗതികമായ രാജത്വമായിരുന്നു അവിടുന്ന് ലക്ഷ്യം വച്ചിരുന്നതെങ്കില്‍ ഭൂമിയില്‍ അവന്‍ 33 വര്‍ഷങ്ങള്‍ താമസിച്ചപ്പോള്‍ അവന്‍ അതിനായി ശ്രമിച്ചേനെ. വാളെടുത്ത പത്രോസിനോട് വാള്‍ ഉറയിലിടാനാണ് അവിടുന്ന് പറഞ്ഞത്.

“ഞാന്‍ നിങ്ങള്‍ക്ക് പുതിയൊരു നിയമം നല്‍കുന്നു; നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍” എന്നതായിരുന്നു അവിടുത്തെ നിയമം. ആ സ്‌നേഹനിയമത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുക്കുന്നതാണ് യേശുവിന്റെ രാജ്യവും രാജത്വവും. യേശുവിനെ രാജാവായി സ്വീകരിക്കുന്നവര്‍, സ്‌നേഹത്തിന്റെ നിയമത്തെ മുറുകെപ്പിടിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.