സീറോ മലബാര്‍ പള്ളിക്കൂദാശ ഒന്നാം വെള്ളി നവംബര്‍ 05 ലൂക്കാ 19: 1-10 മാതൃക

യേശുവിനെ കാണാന്‍ വേണ്ടി അവന്‍ കടന്നുപോകുന്ന വഴിയിലെ സിക്കമൂര്‍ മരത്തില്‍ കയറി കാത്തിരിക്കുന്ന സക്കേവൂസിനെ നമ്മള്‍ ഇന്ന് വചനത്തില്‍ കാണുന്നു. യേശുവിനെ കാണേണ്ടവര്‍, അവന്‍ പോകുന്ന വഴിക്കാണ് അല്ലെങ്കില്‍ അവനുള്ള ഇടങ്ങളിലാണ് കാത്തിരിക്കേണ്ടതും അന്വേഷിക്കേണ്ടതും.

ഇന്ന് നമ്മിലെ പലരും യേശുവിനെ അന്വേഷിക്കുന്നതും കാത്തിരിക്കുന്നതും എവിടെയാണെന്ന് ചിന്തിക്കുന്നത് നല്ലതാണ്. ദേവാലയത്തോടും വിശുദ്ധ വചനത്തോടും അലര്‍ജി ഉള്ളവരും, ‘ദൈവം എല്ലായിടത്തും ഉണ്ടല്ലോ’ എന്ന ന്യായം മുഴക്കുന്നവരും സക്കേവൂസിനെ ഓര്‍ക്കുന്നതും ധ്യാനിക്കുന്നതും തികച്ചും ഉചിതമായിരിക്കും. കാരണം, അയാള്‍ ഒരു മാതൃകയാണ്. എവിടെയാണ് യേശുവിനെ കാത്തിരിക്കേണ്ടത് എന്നതിന്റെ മാതൃക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.