സീറോ മലബാർ കൈത്താക്കാലം ആറാം തിങ്കൾ സെപ്റ്റംബർ 02 ലൂക്കാ 6: 43-45 ഫലത്തില്‍ നിന്ന് വൃക്ഷത്തെ അറിയുക

വൃക്ഷം നല്ലതാണോ എന്ന് ഫലത്തില്‍ നിന്ന് തിരിച്ചറിയാമെന്നാണ് ദൈവവചനം (6:44).

നീ ദൈവത്തിന്റെ മകനാണോ/ മകളാണോ, പ്രിയപ്പെട്ടവനാണോ/ പ്രിയപ്പെട്ടവളാണോ എന്നറിയാനുള്ള മാര്‍ഗ്ഗം നിന്റെ പ്രവര്‍ത്തികളാണ് (6.47). യേശു പറഞ്ഞത് പ്രവര്‍ത്തിക്കുമ്പോഴാണ് നീ ദൈവത്തിന്റെ മകനാകുന്നത്. അപ്പോഴാണ് ദൈവത്തിന്റെ സ്വഭാവം നിന്റെ ജീവിതത്തില്‍ പ്രകടമാകുന്നത്. ദൈവത്തിന്റെ സ്വഭാവം നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുക എന്നതാണ്. ആ സ്വഭാവം നമ്മുടെ ജീവിതത്തിലൂടെ നല്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? നല്ല വൃക്ഷമാകുക – മറ്റുള്ളവര്‍ക്ക് തണലായും ഫലമായും മാറുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.