സീറോ മലബാർ ആഗസ്റ്റ് 6 മത്തായി 17: 1-9 രൂപാന്തരീകരണം

“ഈശോയുടെ മുഖം സുര്യനെപ്പോലെ വെട്ടിത്തിളങ്ങി; വസ്ത്രം പ്രകാശം പോലെ ധവളമായി.” ഈശോയില്‍ വന്ന മാറ്റം കണ്ട് പത്രോസ് പറയുന്നു: ”കര്‍ത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്.” എന്റെയടുത്തിരിക്കുന്നത് എന്റെ മക്കള്‍ക്കും ജീവിതപങ്കാളിക്കും സ്നേഹിതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്മ നിറഞ്ഞ അനുഭവമാണോ” അതോ എന്നില്‍ നിന്ന് ഓടി അകലാനാണോ അവരുടെ ശ്രമം. നമ്മളില്‍ നിന്ന്അ അകലാനാണ്‌ അവരുടെ ശ്രമമെങ്കില്‍, ഓര്‍ക്കണം ഞാന്‍ ഇനിയും രൂപാന്തരപ്പെടേണ്ടതുണ്ട് എന്ന്. രൂപാന്തരം പ്രാപിച്ച ഈശോയെ പോലെ നമുക്കും സ്വഭാവത്തില്‍ രൂപാന്തരപ്പെടാം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.