സീറോ മലബാര്‍ മംഗളവാർത്താക്കാലം ഒന്നാം വെള്ളി ഡിസംബർ 03 മത്തായി 5: 1-12 സുവിശേഷ ഭാഗ്യങ്ങൾ

സുവിശേഷ ഭാഗ്യങ്ങളിൽ എത്രയെണ്ണം, എന്നെക്കുറിച്ചു പറയുമ്പോൾ ശരിയാണെന്ന് നോക്കാനുള്ള ദിനമാണിത്. പ്രാർത്ഥനയുടെ സമയത്ത് നിശബ്ദമായി അവ ആവർത്തിക്കുക. അപ്പോൾ മനസിലാകും ഈശോയുടെ ഭാഗ്യവാൻ/ ഭാഗ്യവതി ലിസ്റ്റിൽ ഞാന്‍ ഉണ്ടോ ഇല്ലയോ എന്ന്.

ലോകത്തിന്റെ ദൃഷ്ടിയിൽ അവ ഭാഗ്യത്തിന്റെ അളവുകോലല്ല; ദൗർഭാഗ്യത്തിൻ്റേതാവും. ലോകത്തിന്റെ വിലയിരുത്തലല്ല ദൈവത്തിൻ്റേത്. ലോകത്തെ ജയിച്ചവന്റെ വിലയിരുത്തൽ ലോകത്തെ അതിജീവിക്കുന്ന വിലയിരുത്തലാണ്. ദൈവത്തിന്റെ ‘ഭാഗ്യ’ലിസ്റ്റിൽ നമ്മുടെ പേരുണ്ടോ എന്നറിയാൻ ഇന്നത്തെ സുവിശേഷഭാഗം ധ്യാനപൂർവ്വം വായിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.