സീറോ മലബാര്‍ ദനഹാ ഏഴാം ശനി ഫെബ്രുവരി 22 മത്തായി 11: 20-24 അനുതപിക്കാത്തവന് ശിക്ഷ

അനുതപിക്കാത്ത നഗരങ്ങളെ ക്രിസ്തു ശാസിക്കുകയാണ്. അവന്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. പക്ഷേ, അതിനൊത്ത ഫലങ്ങള്‍ അവര്‍ പുറപ്പെടുവിച്ചില്ല. കൂടുതല്‍ നന്മകളും അനുഗ്രഹങ്ങളും ദൈവം നമുക്ക് നല്‍കുമ്പോള്‍ ഓര്‍ക്കണം, അത് നാം കൂടുതല്‍ നന്മ ചെയ്യുന്നതിനുവേണ്ടി അവിടുന്ന് തരുന്നതാണെന്ന്. കൂടുതല്‍ നല്‍കപ്പെടുന്നവനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു. നഗരങ്ങളുടെ പേരിനു പകരം സ്വന്തം പേരു വച്ച് ഈ വചനഭാഗം വായിക്കുക. “…. നിനക്കു ദുരിതം! നിന്നില്‍ നടന്ന അത്ഭുതങ്ങൾ മറ്റുള്ളവരിൽ നടന്നിരുന്നെങ്കില്‍…!”

ഫാ. ജി. കടൂപ്പാറയില്‍ MCBS