സീറോ മലബാര്‍ ദനഹാ അഞ്ചാം തിങ്കള്‍ ഫെബ്രുവരി 03 മത്തായി 18: 23-35 സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കണം

നിനക്കെതിരെ തെറ്റു ചെയ്യുന്ന സഹോദരനോടു നീ എത്ര പ്രാവശ്യം ക്ഷമിക്കും? ഒരു പ്രാവശ്യം, രണ്ടു പ്രാവശ്യം… പിന്നീടോ? പകരം ചോദിച്ചെന്നിരിക്കും. തെറ്റു ചെയ്യുന്ന സഹോദരനോട് അനന്തമായി ക്ഷമിക്കണമെന്നാണ് യേശു പഠിപ്പിക്കുന്ന പാഠം- ഏഴ് എഴുപതു പ്രാവശ്യം (18:22). അതിന് സാധിക്കണമെങ്കില്‍ നീ എന്തുചെയ്യണം? ദൈവം നിന്നോട് അനന്തമായി ക്ഷമിക്കുന്നത് നീ അനുഭവിക്കണം. ക്ഷമ സ്വീകരിക്കുന്നവനു മാത്രമേ അത് കൊടുക്കാനാവൂ എന്നു സാരം.

ഫാ. ജി. കടൂപ്പാറയില്‍ MCBS