സീറോ മലബാര്‍ ദനഹാ നാലാം തിങ്കള്‍ ജനുവരി 27 ലൂക്കാ 5: 12-16 പിതൃഹിതം

യേശുവിന്റെ കീര്‍ത്തി പെട്ടെന്ന് വര്‍ദ്ധിക്കുന്നു. വളരെ ജനപ്രിയനായിത്തീരുന്നു. തിരക്കുള്ളവനും ബഹുമാന്യനും സ്വീകാര്യനുമായ അവസരത്തില്‍ അവിടുന്ന് ആ ജനസ്വീകാര്യതയുടെ തിരമാലകളില്‍പെട്ട് സ്വയം നഷ്ടമാകുന്നില്ല. വിജനപ്രദേശങ്ങളിലേയ്ക്കു പിന്‍വാങ്ങി പ്രാര്‍ത്ഥനയില്‍, ഈശ്വരസഹവാസത്തില്‍ യേശു തന്റെ സ്വത്വത്തെ വീണ്ടെടുക്കുന്നു. പിതൃഹിതത്തിന്റെ വിശാല ചക്രവാളങ്ങള്‍ തേടുന്നു.

ഫാ. ജി. കടൂപ്പാറയില്‍ MCBS