സീറോ മലബാർ പള്ളിക്കൂദാശാക്കാലം ഒന്നാം തിങ്കൾ നവംബർ 01 ലൂക്കാ 20: 1-8 ഈശോയുടെ അധികാരം

യേശുവിന്റെ അധികാരത്തെക്കുറിച്ചാണ് പുരോഹിതപ്രമുഖരുടേയും നിയമജ്ഞരുടേയും ചോദ്യം. തന്റെ അധികാരം ദൈവത്തില്‍ നിന്നാണ് എന്ന് ഉറപ്പുള്ളതുകൊണ്ട് ചോദ്യം ചെയ്യലുകളെ യേശുവിന് ഭയമില്ല.

നമ്മുടെ ജീവിതത്തിലും ഈ ഒരു യേശുമാതൃക പ്രധാനപ്പെട്ടതാണ്. നമ്മുടേതായ എല്ലാ കാര്യങ്ങള്‍ക്കും ദൈവികപശ്ചാത്തലവും അടിത്തറയും ഉണ്ടെങ്കില്‍ നമുക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. എല്ലാം ദൈവത്തിൽ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം; അതാണ് നമ്മൾ ചെയ്യേണ്ടതും. അപ്പോൾ എതിർപ്പുകളെ ഭയപ്പെടാതെ നമുക്ക് ജീവിക്കാൻ സാധിക്കും. ചോദ്യം ചെയ്യാന്‍ വരുന്നവര്‍ താനേ മടങ്ങിപ്പോയ്‌ക്കൊള്ളുകയും ചെയ്യും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.