യഹൂദരെ ഭയന്ന്, ഈശോയാണ് സൗഖ്യം നൽകിയത് എന്ന് പറയാൻ മടിക്കുകയാണ് അന്ധനായിരുന്നവന്റെ മാതാപിതാക്കൾ. കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ സത്യത്തെ മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്താൻ മടിക്കുന്നവരാണോ നമ്മൾ. ഇന്നത്തെ കാലഘട്ടത്തിൽ ഇത് പ്രധാനമായ ഒരു കാര്യമാണ്. ഭയം മൂലം സാക്ഷ്യജീവിതത്തിൽ നിന്ന് പിന്മാറാനുള്ള പ്രലോഭനം നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. അതിനെ അതിജീവിക്കുക എന്നത് ഈ കാലഘട്ടത്തിൽ ഏറെ പ്രധാനമാണ്. ക്രിസ്തുവാണ് ഏക രക്ഷകൻ എന്നു പറയാൻ എന്താണ് പലർക്കും മടി?
ഫാ. ജി. കടൂപ്പാറയില്‍ MCBS